കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ കഞ്ചാവ് കൃഷിയെ കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പ്രദേശവാസികൾ ക്രൂമായി മർദിച്ചു. അതിക്രൂര മർദനത്തിന് ഇരയായ സംഘത്തലവൻ പൊലീസ് ഇൻസ്‍പെക്ടർ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് ഇൻസ്‍പെക്ടറും സംഘവും കർണാടക-മഹാരാഷ്ട്ര അതിർത്തിക്കടുത്തുള്ള സ്ഥലത്ത് കഞ്ചാവ് പ്ലാന്റേഷനുള്ളതായി അറിഞ്ഞ് അന്വേഷണത്തിനായി ചെന്നതായിരുന്നു. ആ സമയം, പ്രദേശവാസികളായ 30-40 പേർ ചേർന്ന് പൊലീസ് സംഘത്തിനു നേരെ ആക്രമണം നടത്തി.
തലക്ക് ഗുരുതരമായി പരിക്കേറ്റ ഇൻസ്‍പെക്ടറുടെ നിരവധി വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. താടിയെല്ലിനും പരിക്കുണ്ട്. വൃക്കയും മറ്റ് അവയവങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇൻസ്‍പെക്ടർ നിലവിൽ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൽബുർഗി യുനൈറ്റഡ് ആശുപത്രിയിലെ ഡോക്ടർ വിക്രം സിദ്ധറെഡ്ഡി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ശക്തമാക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.