ഹരിയാന മുഖ്യമന്ത്രിയെ ഉപരോധിച്ച കർഷകർക്ക്​ നേരെ പൊലീസി​െൻറ ലാത്തിച്ചാർജ്​

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ പൊലീസ്​ ലാത്തി ചാർജ്ജ്​ നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്​തു.

കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരാണ്​ മ​ുഖ്യമന്ത്രിയെ ഉപരോധിച്ചത്​. ഹിസാറിൽ കോവിഡ്​ ആശുപത്രി ഉദ്​ഘാടനത്തിനെത്തിയതാണ്​ മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ. കർഷകർ സംഘടിച്ച്​ ഉപരോധിച്ചതോടെയാണ്​ പൊലീസ്​ അക്രമം അഴിച്ച്​ വിട്ടത്​. പൊലീസ്​ അതിക്രമത്തിൽ നിരവധി കർഷകർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

പഞ്ചാബ്​, ഹരിയാന,ഉത്തർ പ്രദേശ്​ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ്​ സിംഗു, തിക്രി, ഗാസിപൂർ എന്നീ അതിർത്തികളിൽ സമരം ചെയ്യുന്നത്​.

കഴിഞ്ഞ നവംബർ 26 നാണ്​ സമരം തുടങ്ങിയത്​. മെയ്​ 26 ന്​ ആറ്​ മാസം പൂർത്തിയാകുന്നതിനാൽ അന്ന്​ രാജ്യമെമ്പാടും കരിദിനം ആചരിക്കാനുള്ള തീരുമാനത്തിലാണ്​ കർഷകർ. 

Tags:    
News Summary - Police lathi-charge against farmers protesting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.