കൊലക്കേസ് പ്രതിക്ക് ജയിലിൽ സുഖ ജീവിതം; വഴിവിട്ട സഹായം നൽകിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു

ജയ്പൂർ: കൊലപാതകക്കേസിലെ പ്രതിക്ക് കസ്റ്റഡിയിൽ നിയമവിരുദ്ധമായി സഹായങ്ങൾ നൽകിയ രണ്ട് പൊലീസുകാർക്കെതിരെ നടപടി. രാജസ്ഥാനിലെ ടോങ്കിലാണ് സംഭവം.

പൊലീസ് കസ്റ്റഡിയിലുള്ള കൊലപാതകക്കേസ് പ്രതിക്ക് കൂട്ടാളികളെ കാണാനും ഇവർക്കൊപ്പം പുകവലിക്കാനും അടക്കമുള്ള സൗകര്യം ഒരുക്കിയതിനും വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം സ്വന്തം വാഹനം ഓടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോകാനും അനുവാദം നൽകിയതിനാണ് നടപടി.

ഷാദാബ് ദേശ്വാലി ഫൈസൽ എന്ന് കൊലപാതക കേസ് പ്രതിക്കാണ് പൊലീസ് വഴിവിട്ട് ആനുകൂല്യം നൽകിയത്. കാർ ഓടിക്കുന്ന ഇയാൾക്കൊപ്പമിരുന്ന് സ്റ്റേഷനിലേക്ക് പോവുന്നതിനിടെ ഇയാളുടെ മുഖത്ത് തലോടുന്നതുമായ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ദശരത് സിംഗ്, കോൺസ്റ്റബിൾ ഭൻവർ സിംഗ് എന്നിവരെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Tags:    
News Summary - police officers suspended for giving unauthorized help for murder convict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.