പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപാലിലെ പ്രസംഗത്തിനിടെ

പ്രധാനമന്ത്രിയെ വധിക്കുമെന്നും നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും ഇമെയിലിലൂടെ ഭീഷണി

മുംബൈ: പ്രധാനമന്ത്രിയെ വധിക്കുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും ഇമെയിലിലൂടെ ഭീഷണി. എൻ.ഐ.എക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് ഇമെയിൽ ലഭിച്ചത്. 500 കോടി രൂപ നൽകണമെന്നും ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയിയെ വിട്ടയക്കണമെന്നുമാണ് സംഘത്തിന്റെ ആവശ്യം. ആക്രമണത്തിനായി ആളുകളെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഭീഷണിയുണ്ട്.

നിലവിൽ ഡൽഹിയിലെ മൺദോലി ജയിലിലാണ് ബിഷ്‍ണോയിയുള്ളത്. യുറോപ്പിൽ നിന്നാണ് മെയിൽ വന്നതെന്നാണ് സംശയം. തുടർന്ന് എൻ.ഐ. മുംബൈ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എൻ.ഐ.എയിൽ നിന്നും തങ്ങൾക്ക് ​ഇമെയിൽ ലഭിച്ചുവെന്ന് മുംബൈ പൊലീസ് അറിയിച്ചു. മറ്റ് ഏജൻസികളെയും വിവരമറിയിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന വേദികൾക്ക് പുറത്തുള്ള സുരക്ഷ കൂട്ടുമെന്നും പൊലീസ് അറിയിച്ചു.

സുരക്ഷ എത്ര വർധിപ്പിച്ചാലും ആക്രമണം നടത്തുമെന്നും 500 കോടി തരികയും ലോറൻസ് ബിഷ്‍ണോയിയെ വിട്ടയക്കുകയും ചെയ്യണമെന്നും ഇമെയിലിൽ പറയുന്നുണ്ട്. നേരത്തെ ലോകകപ്പ് മത്സരങ്ങൾക്ക് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഖാലിസ്താനി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് ലോകകപ്പിനിടെ പകരം വീട്ടുമെന്നായിരുന്നു പന്നുവിന്റെ ഭീഷണി.

Tags:    
News Summary - Police receive threat email to blow up PM, Narendra Modi stadium in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.