ചണ്ഡീഗഡ്: ദേരാ സച്ചാ സൗദാ ആശ്രമത്തിന്‍റെ വക്താവ് ആദിത്യ ഇൻസാനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പോലീസ്. നേരത്തേ ഒരു ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് രണ്ട് ലക്ഷമാക്കി ഉയർത്തിയത്.
ഗുർമീത് റാം റഹീമിന് ജയിൽ ശിക്ഷ ലഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 25ന് ഹരിയാനയിലെ വിവിധ സ്ഥലങ്ങളിൽ കലാപം നടത്തിയതിന്‍റെ മുഖ്യ സൂത്രധാരനാണ് ആദിത്യ ഇൻസാൻ. കേസുമായി ബന്ധപ്പെട്ട് ആദിത്യയെയും മൂന്ന് കൂട്ടാളികളെയുമാണ് ഇനി പിടികൂടാനുള്ളത്.
മറ്റുള്ളവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ നൽകുമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.