ഇംഫാൽ: വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ ജിരിബം ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ്. ശനിയാഴ്ച തീവ്രവാദികൾ രണ്ട് പൊലീസ് ഔട്ട്പോസ്റ്റുകൾക്കും ഫോറസ്റ്റ് ബീറ്റ് ഓഫിസിനും 70ഓളം വീടുകൾക്കും തീവെച്ചതോടെയാണ് നാളുകൾക്കുശേഷം മണിപ്പൂർ വീണ്ടും സംഘർഷഭൂമിയായത്. പ്രദേശത്ത് കൂടുതൽ സുരക്ഷസേനയെ വിന്യസിച്ചിട്ടുണ്ട്.
ലാംതായ് ഖുനൗ, ദിബോങ് ഖുനൗ, നുൻഖൽ, ബേഗ്ര ഗ്രാമങ്ങളിലാണ് വീടുകൾക്ക് തീയിട്ടത്. മെയ്തെയ്, കുക്കി വിഭാഗങ്ങളുടെ വീടുകൾ അഗ്നിക്കിരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സാമുദായിക സംഘർഷത്തിന് വഴിമരുന്നിട്ടേക്കാവുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.
59കാരനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ടാണ് ജിരിബമിൽ സംഘർഷം തുടങ്ങിയത്. ജൂൺ ആറിന് വീട്ടിൽനിന്ന് കൃഷിയിടത്തിലേക്ക് പോയ സോയിബാം ശരത്കുമാർ സിങ്ങിനെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു. പിന്നീട് ഇദ്ദേഹത്തിെന്റ മൃതദേഹം മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.