കൊൽക്കത്ത: പൊലീസ് കോൺസ്റ്റബിളിന്റെ നേതൃത്വത്തിൽ സി.ബി.ഐ ഓഫീസർമാരായി ചമഞ്ഞ് ഒരു സംഘം പേർ വ്യവസായിയുടെ വീട്ടിൽ റെയ്ഡ് നടത്തി പണവും സ്വർണവും കവർന്നു. കൊൽക്കത്ത പൊലീസിലെ സ്‍പെഷ്യൽ ബ്രാഞ്ച് കോൺസ്റ്റബിളിന്റെ നേതൃത്വത്തിലാണ് കവർച്ച നടത്തിയത്. കേസിലെ സൂത്രധാരനായ കോൺസ്റ്റബിളിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഭവാനിപൂരിലെ വ്യവസായിയുടെ വീട്ടിലാണ് കോൺസ്റ്റബിളും സംഘവും റെയ്ഡ് നടത്തിയത്. 50 ലക്ഷം രൂപയും ആഭരണങ്ങളും റെയ്ഡിനിടെ പിടിച്ചെടുത്തതെന്ന വ്യാജേന സംഘം തട്ടിയെടുത്തു.
റെയ്ഡ് നടത്തേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് 12 പേരടങ്ങുന്ന സംഘത്തിന് കോൺസ്റ്റബിൾ പരിശീലനം നൽകിയിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.