അമൃത്സർ: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് തലവൻ നവജ്യോത് സിങ് സിദ്ദു. കെജ്രിവാളിനെ രാഷ്ട്രീയ വിനോദസഞ്ചാരിയെന്ന് വിശേഷിപ്പിച്ച സിദ്ദു, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വ്യാജ വാഗ്ദാനങ്ങളുമായി രംഗത്തെത്തുന്ന നുണയൻ ആണെന്നും വിശേഷിപ്പിച്ചു.
പൊതു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സിദ്ദു. തൊഴിൽ വാഗ്ദാനവുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ വെല്ലുവിളിക്കുകയും ചെയ്തു അദ്ദേഹം. ഡൽഹിയിൽ എ.എ.പി അധികാരത്തിലെത്തുേമ്പാൾ എട്ടുലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 440 തൊഴിലുകൾ മാത്രമാണ് നൽകിയതെന്നും സിദ്ദു കുറ്റപ്പെടുത്തി. പഞ്ചാബിലോ ഡൽഹിയിലോ എവിടെയായാലും കെജ്രിവാളുമായി സംവാദനത്തിന് തയാറാണെന്നും സിദ്ദു തോറ്റാൽ രാഷ്ട്രീയം വിടുമെന്നും പറഞ്ഞു.
ഡൽഹിയിൽ എ.എ.പി സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തെ ഏതെങ്കിലും ഒരു സ്ത്രീക്ക് എ.എ.പി സർക്കാറിൽനിന്നും 10,000 രൂപ ലഭിച്ചോയെന്നും സിദ്ദു ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ മാത്രം രംഗത്തെത്തുന്ന രാഷ്ട്രീയ വിനോദസഞ്ചാരി മാത്രമാണ് കെജ്രിവാളെന്നും സിദ്ദു കുറ്റപ്പെടുത്തി. നാലരവർഷത്തിന് ശേഷം വ്യാജ വാഗ്ദാനങ്ങളുമായി സംസ്ഥാനത്തെത്തുന്ന നിങ്ങൾ ഒരു രാഷ്ട്രീയ വിനോദസഞ്ചാരിയും നുണയനുമാണ്. എന്തുകൊണ്ടാണ് കഴിഞ്ഞ നാലരവർഷമായി വരാത്തതെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.