ലഖിംപുർ ഖേരി(യു.പി): കൊല്ലപ്പെട്ട കർഷകർക്കുള്ള അന്ത്യപ്രാർഥന ചടങ്ങിെൻറ വേദിയിൽ ഒരു രാഷ്ട്രീയ പ്രവർത്തകനേയും കയറ്റില്ലെന്ന് സംയുക്ത കർഷക മോർച്ച തീരുമാനം. ചൊവ്വാഴ്ചയാണ് ടിക്കോണിയയിലെ ചടങ്ങ്. ഒക്ടോബർ മൂന്നിന് കർഷക റാലിയിേലക്ക് കാർ കയറ്റി നാലുപേരെ കൊന്ന സംഭവം നടന്ന സ്ഥലത്താണ് അന്ത്യപ്രാർഥനക്ക് വേദിയൊരുങ്ങുന്നത്. രാഷ്ട്രീയ നേതാക്കളിൽ ആരെയും വേദി പങ്കിടാൻ അനുവദിക്കില്ലെന്ന് സംയുക്ത കർഷക മോർച്ച ജില്ല പ്രസിഡൻറ് അമൻദീപ് സിങ് സന്തു വ്യക്തമാക്കി.
വിവിധ കർഷക സംഘടന നേതാക്കളും പ്രവർത്തകരുമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. കർഷകരുടെ കൊലയിൽ, വാഹന ഉടമയായ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയേയും പ്രതി ചേർക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൊലപാതകം, ഗൂഢാലോചന, സാമുദായിക സൗഹൃദം തകർക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളിൽ മന്ത്രിക്ക് പങ്കുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർഷകരുടെ ചിതാഭസ്മവുമായി രക്തസാക്ഷിത്വ കർഷക യാത്ര തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 18ന് രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെ പ്രഖ്യാപിച്ച ട്രെയിൻ തടയൽ സമരവും, ഒക്ടോബർ 26ന് ലഖ്നോവിലെ മഹാപഞ്ചായത്തിലും മാറ്റമില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു.
ന്യൂഡൽഹി: ലഖിംപുരിൽ കർഷകരെ വാഹനമിടിച്ചു കൊന്ന കേസിൽ പ്രതിയായ മകൻ ആശിഷിനെ സംരക്ഷിക്കാൻ ശ്രമിച്ച ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശവ്യാപകമായി മൗനവ്രതം ആചരിച്ചു.
ഉച്ചക്ക് രണ്ടു മണിക്കൂറായിരുന്നു മൗനവ്രതാചരണം. മന്ത്രിയെ പദവിയിൽ തുടരാൻ അനുവദിക്കുകവഴി നീതിനിർവഹണം തടസ്സപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ലഖ്നോവിൽ മൗനവ്രതാചരണം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. മുംബൈ, ജയ്പുർ, ഡൽഹി, പനാജി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ മൗനവ്രതാചരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.