ന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ വ്യാജ വാർത്തകൾ തടയുന്നതിനായി സാമൂഹ മാധ്യമങ്ങളുടെ മേധാവികളുമായി തെരഞ് ഞെടുപ്പ് കമീഷൻ കൂടികാഴ്ച നടത്തുന്നു. ഫേസ്ബുക്ക്, വാട്സ് ആപ്, ട്വിറ്റർ, ഗൂഗിൾ, ഷെയർചാറ്റ്, ടിക് ടോക് ത ുടങ്ങിയവയുടെ മേധാവികളുമായി ചൊവ്വാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കൂടികാഴ്ച നടത്തുക.
വ്യാജ വാർത ്തകൾ തടയുന്നതിനായി സംവിധാനമൊരുക്കാൻ സമൂഹ മാധ്യമങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കും. വിവിധ രാഷ്ട്രീയപാർട്ടികളുടെ പരസ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി നൽകുന്നതിന് മുമ്പായി തെരഞ്ഞെടുപ്പ് കമീഷെൻറ രജിസ്ട്രേഷനും നിർബന്ധിതമാക്കിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് സമയത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഷ്ട്രീയപരസ്യങ്ങൾ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ ഫേസ്ബുക്ക് ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.