​യോഗിയുടെ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ വിശദീകരണം തേടി

ന്യൂഡൽഹി: സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ച യോഗി ആദിത്യനാഥിൻെറ പ്രസ്​താവനയിൽ തെരഞ്ഞെടുപ്പ്​ കമീ ഷൻ വിശദീകരണം തേടി. ജില്ലാ മജിസ്​ട്രേറ്റിനോട്​ കമീഷൻ വിശദീകരണം തേടിയെന്നാണ്​ റിപ്പോർട്ടുകൾ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്​ നടപടി.

കോൺഗ്രസ്​ തീവ്രവാദികൾക്ക്​ ബിരിയാണി കൊടുത്തു. എന്നാൽ മോദി സേന അവരെ ബുള്ളറ്റുകളും ബോംബുകളുമായി നേരിട്ടു. ഇതാണ്​ വ്യത്യാസം. കോൺഗ്രസ്​ മസൂദ്​ അസ്​ഹറിനെ പോലുള്ള തീവ്രവാദികളെയാണ്​ ​പിന്തുണക്കുന്നതെന്നുമായിരുന്നു യോഗി ആദിത്യനാഥിൻെറ വിവാദ പ്രസ്​താവന. ഗാസിയാബാദിലെ റാലിയിലായിരുന്നു യോഗി ആദിത്യനാഥ്​ പ്രസംഗം നടത്തിയത്​.

അഖ്​ലാക്ക്​ വധത്തെ സംബന്ധിച്ചുള്ള യോഗി ആദിത്യനാഥിൻെറ പ്രസ്​താവനയും വിവാദമായിരുന്നു. അഖ്​ലാക്​ വധത്തിലെ പ്രതികളെ സാക്ഷിയാക്കിയായിരുന്നു യോഗിയുടെ പ്രസ്​താവന.

Tags:    
News Summary - Poll Body Seeks Report On Yogi Adityanath Comment-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.