മമതക്ക്​ നിർണായകം: ഭവാനിപൂരിൽ വോ​ട്ടെടുപ്പ്​ തുടങ്ങി

കൊൽക്കത്ത: പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്​ നിർണായകമായ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിലെ വോ​ട്ടെടുപ്പ്​ തുടങ്ങി. മമത ബാനർജിയും ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാൾ, സി.പി.എം സ്ഥാനാർഥി ശ്രീജിബ്​ ബിശ്വാസ്​ എന്നിവർ തമ്മിലാണ്​ പ്രധാനമത്സരം. ബംഗാൾ മുഖ്യമന്ത്രിപദം നിലനിർത്താൻ മമതക്ക്​ ജയം അനിവാര്യമാണ്​. കോൺഗ്രസ്​ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി 15 കമ്പനി കേന്ദ്രസേനയെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്​. ഭവാനിപൂരിന്​ പുറമേ സമസേർഗഞ്ച്​, ജാൻഗിപൂർ തുടങ്ങിയ മണ്ഡലങ്ങളിലും വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നുണ്ട്​.

സുതാര്യമായ തെരഞ്ഞെടുപ്പ്​ നടക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ വോ​ട്ടെടുപ്പ്​ മുമ്പ്​ ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാൾ പ്രതികരിച്ചു. പോളിങ്​ ബൂത്തുകളിൽ സന്ദർശനം നടത്തും. പശ്​ചിമബംഗാൾ സർക്കാർ ബി.ജെ.പിയെ ഭയപ്പെടുകയാണെന്നും അവർ പറഞ്ഞു. 

ഏപ്രിൽ-മെയ്​ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ​െ​ചയ്​തു. നിയമസഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസ്​ഥാനത്തെത്തു​േമ്പാൾ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം. ഇതോടെ മമതക്കായി ഭവാനിപൂരിലെ തൃണമൂൽ എം.എൽ.എ രാജിവെക്കുകയായിരുന്നു.

Tags:    
News Summary - Polling begins in Bhabanipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.