പൊൻ രാധാകൃഷ്​ണൻ, പ്രിയങ്ക ഗാന്ധി

കന്യാകുമാരി ഉപതെര.: പൊൻ രാധാകൃഷ്​ണൻ ബി.ജെ.പി സ്​ഥാനാർഥി, പ്രിയങ്ക വരണമെന്ന്​ കാർത്തി

ന്യൂഡൽഹി: കന്യാകുമാരി ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണൻ ബി.ജെ.പി സ്​ഥാനാർഥിയാകും. ശനിയാഴ്ചയാണ്​ ബി.ജെ.പി രാധാകൃഷ്​ണന്‍റെ സ്​ഥാനാർഥിത്വം പ്രഖ്യാപിച്ചത്​.

അതേസമയം കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കന്യാകുമാരിയിൽ സ്​ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട്​ ശിവഗംഗ എം.പിയായ കാർത്തി ചിദംബരം ​തെരഞ്ഞെടുപ്പ്​ കമ്മറ്റിക്ക്​ അപേക്ഷ നൽകി.

എം.പിയായ എച്ച്​. വസന്തകുമാർ കഴിഞ്ഞ വർഷം കോവിഡ്​ ബാധിച്ച്​ മരിച്ചതോടെയാണ്​ ഉപതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​.

1996ലും 2014ലും രാധാകൃഷ്​ണനായിരുന്നു മണ്ഡലത്തെ ലോക്​സഭയിൽ പ്രതിനിധീകരിച്ചത്​. എന്നാൽ 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വസന്തകുമാറിനോട്​ പരാജയപ്പെടു​കയായിരുന്നു.

1999ലും 2014ലുമൊഴിച്ച്​ ബാക്കി തെരഞ്ഞെടുപ്പുകളിൽ മണ്ഡലം കോൺഗ്രസിനെയാണ്​ തുണച്ചത്​. ഏപ്രിൽ ആറിന്​ ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷി കൂടിയായ ബി.ജെ.പിക്ക്​ എ.ഐ.എ.ഡി.എം.കെ 20 സീറ്റുകളാണ്​ നൽകിയത്​.

Tags:    
News Summary - Pon Radhakrishnan is BJP's candidate in Kanyakumari Lok Sabha bypolls Karti calls for priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.