ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഡൽഹി ഹൈകോടതിയെ സമീപിച്ചു. അഞ്ചു വർഷത്തേക്ക് സംഘടനയെ നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് യു.എ.പി.എ ട്രൈബ്യൂണലാണ് ശരിവെച്ചത്. പുതിയ ഹരജിയുടെ സാധ്യതയും ആവശ്യവും എന്താണെന്നും വിഷയം വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് അത് അറിയണമെന്നും നിരോധന വിഷയത്തിലെ അപ്പീൽ അതോറിറ്റിയല്ല തങ്ങളെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പോപുലർ ഫ്രണ്ടിന്റെ അഭിഭാഷകനോട് പറഞ്ഞു.
ഹരജിയിൽ ഉന്നയിച്ച ചില വാദങ്ങളിൽ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ എതിർപ്പുന്നയിച്ചു. ജനുവരി എട്ടിന് ഹൈകോടതി വീണ്ടും ഹരജി പരിഗണിക്കും. 2022 സെപ്റ്റംബർ 27നാണ് കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.