ചെന്നൈ: പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയെ (പി.എഫ്.െഎ) നിരോധിക്കുന്നതിന് തമിഴ്നാട് സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈകോടതി തള്ളി.
സംഘടന രാജ്യത്തെ സാമുദായിക-സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന് ആരോപിച്ച് തിരുപ്പൂരിലെ സംഘ്പരിവാർ പ്രവർത്തകനായ കെ. ഗോപിനാഥ് ഫയൽ ചെയ്ത ഹരജിയാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് പി.ടി. ആഷ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. ഏത് സംഘടനയെ നിരോധിക്കണമെന്നും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും തീരുമാനിക്കുന്നത് കോടതികളുടെ ജോലിയല്ലെന്നും ഇതിനുള്ള അധികാരം സംസ്ഥാന സർക്കാറിനാണുള്ളതെന്നും അവർ ഉത്തരവിൽ വ്യക്തമാക്കി.
സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 27ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നൽകിയ നിവേദനങ്ങളിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരൻ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.