പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ധന വിലക്കയറ്റത്തിനെതിരേ സിലിഗുരിയിൽ നടത്തിയ റാലിയിലാണ് മോദിക്ക് ചുട്ട മറുപടിയുമായി മമത രംഗത്ത് എത്തിയത്. ബംഗാൾ സന്ദർശിച്ച പ്രധാനമന്ത്രി കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഞായറാഴ്ച നടന്ന മെഗാ റാലിയിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബംഗാളിൽ പരിവർത്തനം സംഭവിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനുമറുപടിയായി പരിവർത്തനം വരിക അങ്ങ് ഡൽഹിയിലായിരിക്കുമെന്നും ബംഗാളിൽ അതുണ്ടാകില്ലെന്നുമാണ് മമത പറഞ്ഞത്.
ഇന്ത്യക്ക് ഒരു സിൻഡിക്കേറ്റിനെക്കുറിച്ച് അറിയാം. മോദിയും അമിത്ഷായും ചേർന്ന സിൻഡിക്കേറ്റാണത്. ഞങ്ങൾ കളിക്കാൻ തയ്യാറാണ്. ഒറ്റയ്ക്ക് കളിക്കാനും തയ്യാറാണ്. ബിജെപി വോട്ട് വാങ്ങാൻ വരികയാണെങ്കിൽ പണം എടുത്ത് തൃണമൂലിന് വോട്ട് രേഖപ്പെടുത്തണം. സിലിഗുരിയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പിന് മുമ്പ് ഉജാലയും തിരഞ്ഞെടുപ്പിന് ശേഷം ജുംല (വ്യാജ വാഗ്ദാനം) യുമാണ് നൽകുക. ബിജെപിയുടെ നുണകൾ ആളുകൾ സഹിക്കില്ല. വോട്ടിനായി അവർ കൈക്കൂലി നൽകുകയാണെങ്കിൽ എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാം.
ബംഗാളിന് അവരുടെ ജുംലകളുശട ആവശ്യമില്ല' -മമത പറഞ്ഞു. 'നുണ പറയുകയല്ലാതെ മോദിക്ക് ഒന്നും അറിയില്ല. പ്രധാനമന്ത്രി തന്‍റെ പ്രസംഗങ്ങൾ ബംഗാളിലെ ടെലിപ്രോംപ്റ്ററിൽ നിന്ന് വായിക്കുന്നു. അദ്ദേഹം ഗുജറാത്തിയിൽ ബംഗാളി മുദ്രാവാക്യങ്ങൾ എഴുതുന്നു'-അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.