ഷിംല: സഭ്യേതരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് രണ്ട് ബി.ജെ.പി നേതാക്കളെ പാർട്ടി സസ്പെൻഡ് ചെയ്തു. ഹിമാചൽപ്രദേശിലെ കുളു ജില്ലയിലെ പാർട്ടി, യുവമോർച്ച നേതാക്കളാണ് സസ്പെൻഷനിലായത്.
ഐ.ടി നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിഡിയോ ഷെയർ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 12.35 മിനിറ്റ് ദൈർഘ്യം വരുന്ന വിഡിയോ ഏതാനും മാസംമുമ്പ് വിഡിയോയിൽ ഉള്ളവർതന്നെ ഷൂട്ട് ചെയ്തതാണെന്ന് കരുതുന്നു. സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീയോട് തെൻറ ഭർത്താവുമായി ബന്ധം തുടരരുതെന്ന് ബി.ജെ.പി നേതാവിെൻറ ഭാര്യ പറയുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
വിഡിയോ പുറത്തുവിട്ടതിൽ ഇവർക്കും പങ്കുണ്ടെന്ന് കരുതുന്നു. ഇതിൽ ഉൾപ്പെട്ട സ്ത്രീ കുളു പൊലീസ് സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.