ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ അടുത്തിടെ തുറന്ന ദേശീയ പാതയിൽ വാഹനങ്ങൾ ഇരുവശത്തേക്കും അതിവേഗം സഞ്ചരിക്കുന്നതിനിടെ തകർന്നുവീണു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗർ നഗരമധ്യത്തിലെ ഇന്ദിര ഗാന്ധി പാർക്കിനു സമീപം ഡി- സെക്ടറിലാണ് സംഭവം. വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിൽ പെട്ടില്ല.
നഹർലഗുൻ- ഇറ്റാനഗർ നഗരങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച ദേശീയ പാതയിൽ അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
വിശാലമായ റോഡിന്‍റെ ഒരു വശം തകർന്നുനിലംപൊത്തുന്ന ദൃശ്യങ്ങളുള്ള വിഡിയോ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.