2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പതനം സുസാധ്യമാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അതിനായി പ്രതിപക്ഷ പാർട്ടികളെ സഹായിക്കാൻ താൻ പൂർണമായും സന്നദ്ധനാണെന്നും
അദ്ദേഹം പറഞ്ഞു. എൻ.ഡി ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്ത് രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്
വിധികളിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ വിവരങ്ങൾ ലഭ്യമാകുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്താൻ കഴിയുമെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നിര കെട്ടിപ്പടുക്കൽ
അത്ര എളുപ്പമല്ല എന്നും വിശേഷിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാനുളള സാധ്യത ഏറെയാണ്. പക്ഷേ, 2024ലെ തെരഞ്ഞെടുപ്പ് ഫലം അതായിരിക്കില്ല. അതിന് ഉത്തർ പ്രദേശ്, പഞ്ചാബ്,ഉത്തരാഖണ്ഡ്,
മണിപ്പൂർ എന്നിവിടങ്ങളിലെ 2012ലെ തെരഞ്ഞെടുപ്പ് റിസൾട്ട് നിരീക്ഷിച്ചാൽ മതി. യുപിയിൽ ബി.ജെ.പിയെ നേരിടണമെങ്കിൽ സാമൂഹിക അടിത്തറ വിപുലീകരിക്കേണ്ടത് പ്രധാനമാണ്. സംയുക്ത പ്രതിപക്ഷത്തിന്റെ
സാമൂഹിക അടിത്തറ വലുതാക്കാൻ സാധിക്കൂ. ഇന്നത്തേതിനേക്കാൾ... അത് യാദവ ഇതര ഒബിസികളായാലും ദലിതുകളുടെയോ മുന്നാക്ക വിഭാഗങ്ങളുടെയോ കൂടുതൽ ഏകീകരണമാണെങ്കിലും."
2024-ൽ ബി.ജെ.പിയെ തുരത്താൻ എന്താണ് വേണ്ടതെന്നതിന്റെ ഒരു രൂപരേഖയും അദ്ദേഹം വിശദമാക്കി. ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവ എടുത്താൽ ഏകദേശം 200 ലോക്സഭാ സീറ്റുകൾ.
ബി.ജെ.പിക്ക് 50-ഓളം സീറ്റുകൾ മാത്രമേ ഇവിടങ്ങളിൽ നേടാനായുള്ളൂ, ബാക്കിയുള്ള 350 സീറ്റുകളിൽ ബി.ജെ.പി എല്ലാം തൂത്തുവാരുകയാണ്," അദ്ദേഹം പറഞ്ഞു. "ഇത് നിങ്ങളോട് എന്താണ് പറയുന്നത്, കോൺഗ്രസോ
തൃണമൂലോ മറ്റേതെങ്കിലും പാർട്ടിയോ അല്ലെങ്കിൽ ഈ പാർട്ടികളുടെ കൂട്ടുകെട്ടോ സ്വയം പുനഃസ്ഥാപിക്കുകയും അവരുടെ വിഭവങ്ങളും തന്ത്രങ്ങളും റീബൂട്ട് ചെയ്യുകയും 200 ൽ നിന്ന് 100 സീറ്റുകൾ നേടുമെന്ന് പറയുകയും
ചെയ്താൽ, പ്രതിപക്ഷത്തിന് 250-260 വരെ എത്താൻ കഴിയും.ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവ എടുത്താൽ ഏകദേശം 200 ലോക്സഭാ സീറ്റുകൾ. ബി.ജെ.പിക്ക് 50-ഓളം
സീറ്റുകൾ മാത്രമേ ഇവിടങ്ങളിൽ നേടാനായുള്ളൂ, ബാക്കിയുള്ള 350 സീറ്റുകളിൽ ബി.ജെ.പി എല്ലാം തൂത്തുവാരുകയാണ്," അദ്ദേഹം പറഞ്ഞു. "ഇത് നിങ്ങളോട് എന്താണ് പറയുന്നത്, കോൺഗ്രസോ തൃണമൂലോ മറ്റേതെങ്കിലും
പാർട്ടിയോ അല്ലെങ്കിൽ ഈ പാർട്ടികളുടെ കൂട്ടുകെട്ടോ സ്വയം പുനഃസ്ഥാപിക്കുകയും അവരുടെ വിഭവങ്ങളും തന്ത്രങ്ങളും റീബൂട്ട് ചെയ്യുകയും 200 ൽ നിന്ന് 100 സീറ്റുകൾ നേടുമെന്ന് പറയുകയും ചെയ്താൽ, പ്രതിപക്ഷത്തിന്
250-260 വരെ എത്താൻ കഴിയും. അതിനാൽ, വടക്കും പടിഞ്ഞാറും 100 സീറ്റുകൾ കൂടി നേടിയാൽ അത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധ്യമാണ് -കിഷോർ കൂട്ടിച്ചേർത്തു. 2024 ൽ ശക്തമായ പോരാട്ടം നൽകാൻ
കഴിയുന്ന ഒരു പ്രതിപക്ഷ മുന്നണി രൂപീകരിക്കാൻ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹിന്ദുത്വം, ഹൈപ്പർ-നാഷനലിസം, പൊതുക്ഷേമം തുടങ്ങിയ വിഷയങ്ങൾ മുതലെടുത്ത് ബി.ജെ.പി വളരെ "ഭീകരമായ ആഖ്യാനം"
അവതരിപ്പിക്കുന്നു. ഇതിനെ മറികടക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് സാധിക്കണമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.