‘പണവുമായി പോസ്​റ്റ്​​മാൻ’ ഹിറ്റായി; 50 നാളിലെത്തിച്ചത്​ 1000​ കോടി 

തൃ​ശൂ​ർ: ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ള്ള​വ​ർ​ക്ക് ലോ​ക്​​ഡൗ​ണി​​െൻറ 50 ദി​വ​സ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​​മാ​ന്മാ​ർ വീ​ട്ടി​ലെ​ത്തി​ച്ച​ത്​ 1000 കോ​ടി​യി​ല​ധി​കം രൂ​പ. വി​വി​ധ ബാ​ങ്കു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട തു​ക ആ​ധാ​ർ എ​നേ​ബ്​​ൾ​ഡ്​ പേ​മ​െൻറ്​ സ​ർ​വി​സ്​ വ​ഴി പോ​സ്​​റ്റ്​​മാ​ന്മാ​ർ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ പ്രാ​യോ​ജ​നം ചെ​യ്​​ത​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ത്രം 274 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്​​തു. ബി​ഹാ​റി​ൽ 101 കോ​ടി​യാ​ണ്​ ന​ൽ​കി​യ​ത്. ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ദ്ധ​തി മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കി. ഹോ​ട്​​സ്​​പോ​ട്ടു​ക​ളി​ലും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും രോ​ഗി​ക​ളും പ്രാ​യം ചെ​ന്ന​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി​രു​ന്നു​ പ്ര​ധാ​ന പ​രി​ഗ​ണ​ന.

1.36 ല​ക്ഷം പോ​സ്​​റ്റ്​ ഓ​ഫി​സു​​ക​ളി​ലെ ര​ണ്ട്​ ല​ക്ഷ​ത്തി​ല​ധി​കം പോ​സ്​​റ്റ്​​മാ​ന്മാ​രാ​ണ്​ പേ​മ​െൻറ്​ സ​ർ​വി​സ്​ ഉ​പ​ക​ര​ണ​ത്തി​​െൻറ സ​ഹാ​യ​ത്തോ​ടെ പ​ണം വി​ത​ര​ണം ചെ​യ്​​ത​ത്.ഇ​ട​ക്കാ​ല​ത്ത്​ മ​ങ്ങി​നി​ന്ന ത​പാ​ൽ വ​കു​പ്പി​​െൻറ ഇ​ന്ത്യ പോ​സ്​​റ്റ്​ ​പേ​മ​െൻറ്​ ബാ​ങ്കും ലോ​ക്​​ഡൗ​ണി​ൽ നേ​ട്ട​മു​ണ്ടാ​ക്കി. 

23 ല​ക്ഷം പു​തി​യ അ​ക്കൗ​ണ്ട്​ ഇ​തി​ന​കം ​പേ​മ​െൻറ്​ ബാ​ങ്കി​ന്​ ല​ഭി​ച്ചു. തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ല​ധി​ക​വും. 

Tags:    
News Summary - post office bank account project -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.