ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ സ്ത്രീകൾക്ക് എതിരെ നടന്ന സംഘർഷത്തിൽ എടുത്ത മുഴുവൻ നടപടികളുടെ റിപ്പോർട്ടുമായി ഡി.ജി.പിയോട് ദേശീയ വനിത കമീഷനിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. മേയ് 31ന് ഉച്ചക്ക് 12.30ന് ഹാജരാകാനാണ് നിർദേശം. സ്ത്രീകൾക്കെതിരായ അതിക്രമത്തിെൻറ ജില്ല തിരിച്ചുള്ള കണക്കും കേസെടുത്ത വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിൽ ഒന്നുമുതലുള്ള കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ എടുത്ത മുൻകരുതൽ നടപടികളുടെ വിവരവും ഹാജരാക്കണം.
വനിത കമീഷൻ ബംഗാൾ സന്ദർശിച്ചശേഷം നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പിയെ വിളിച്ചുവരുത്തുന്നത്. വനിത കമീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നേരത്തേ ബംഗാൾ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.