മോദിക്ക്​ ട്വിറ്ററിലും 'പണി'; ഹൗഡി മോദി ട്രെൻഡിങ്​ ആക്കി ട്വിറ്ററാറ്റികൾ

ട്രംപ്​ തോറ്റതിനുപിന്നാലെ പഴയതൊക്കെ വലിച്ച്​ പുറത്തിട്ട്​ എതിരാളികൾ. പരിഹാസങ്ങൾക്കും ട്രോളുകൾക്കും പിന്നാലെ ഹൗഡിമോദി ട്വിറ്ററിൽ ട്രെൻഡിങായി. മോദിയുടെ മുൻകൈയ്യിൽ ട്രംപിനെ ജയിപ്പിക്കാനായി അമേരിക്കയിൽ സംഘടിപ്പിച്ച ഹൗഡിമോദി പരിപാടിയുടെ ഹാഷ്​ടാഗാണ്​​ ട്വിറ്ററാറ്റികൾ വീണ്ടും ട്രെൻഡിങ്​ ആക്കിയത്​. കഴിഞ്ഞ വർഷം ടെക്സസിലെ ഹ്യൂസ്റ്റണിലായിരുന്നു ഹൗഡിമോദി ഷോ നടന്നത്​.

ഇന്ത്യയിൽ നിന്നുള്ള സംഘപരിവാർ അനുകൂലികൾ സംഘടിപ്പിച്ച പരിപാടിയിൽ അടുത്ത അമേരിക്കൻ പ്രസിഡൻറായി ട്രംപിനെ തെരഞ്ഞെടുക്കണമെന്ന ആഹ്വാനമാണ്​ ​മോദി നടത്തിയത്​. ട്രംപി​െൻറ കൈപിടിച്ച്​ നടന്നും പുകഴ്​ത്തിയും ​പരസ്യമായി വോട്ട്​ ചോദിച്ച മോദിക്കേറ്റ തിരിച്ചടിയാണ്​ ബൈഡ​െൻറ വിജയമെന്നാണ്​ എതിരാളികൾ പറയുന്നത്​. ഹൗഡിമോദി കൂടാതെ ട്രംപിനെ വിജയിപ്പിക്കാനായി നമസ്​തേ ട്രംപ്​ എന്നപേരിൽ ഇന്ത്യയിലും മോദിയുടെ സംഘാടനത്തിൽ പരിപാടി നടന്നിരുന്നു. ഇതിനേയും ആളുകൾ വ്യാപകമായി പരിഹസിക്കുന്നുണ്ട്​.

'പ്രിയ നരേന്ദ്ര മോദിജി, ട്രംപിനെ ജയിപ്പിക്കുന്നതിന്​ ഹൗഡിമോദി, നമസ്​തേ ട്രംപ്​ എന്നിവ സംഘടിപ്പിച്ചു​കൊണ്ട് നിങ്ങൾ ഇന്ത്യൻ നികുതിദായകരുടെ വളരെയധികം പണം ചെലവഴിച്ചു. പക്ഷേ ഇത് നിങ്ങളുടേയും ഇന്ത്യയുടെ ചരിത്രത്തിലേയും ഏറ്റവും വലിയ നയതന്ത്ര വീഴ്​ചയാണ്'-കമൽ കുറിച്ചു.

'നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം ഹൗഡിമോദി ടെക്സസ് സ്റ്റേറ്റിലാണ്​ സംഘടിപ്പിച്ചത്​. അത് വിജയകരമായ ഷോ ആയിരുന്നു. കാരണം ട്രംപിന് ടെക്സസിൽ വിജയിക്കാനായി. അതിനാൽ വിഡ്ഡിത്തരങ്ങൾ നിറഞ്ഞ ട്വീറ്റുകൾ നിർത്തുക'-ചിലർ പരിഹസിക്കുന്നു. ട്രംപിനായി രംഗത്തിറങ്ങിയ നയതന്ത്ര മണ്ടത്തരമാണെന്ന്​ നിരവധിപേർ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.