ന്യൂഡൽഹി: ജാമിഅ, അലീഗഢ് കലാലയ വളപ്പുകളിൽ പൊലീസ് നടത്തിയ അഴിഞ്ഞാട്ടത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത പ്രതിപക്ഷം. ഈ കേന്ദ്ര സർവകലാശാലകളുടെ ചാൻസലർകൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രതിപക്ഷ നേതാക്കൾ കാണും.
കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ലോക്താന്ത്രിക് ജനതദൾ നേതാവ് ശരദ് യാദവ് തുടങ്ങിയവരാണ് വാർത്തസേമ്മളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്. അരക്ഷിതാവസ്ഥയും ആഭ്യന്തര കലാപ സമാനമായ സാഹചര്യവുമാണ് രാജ്യം നേരിടുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാറിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡൽഹി പൊലീസെന്നിരിക്കേ, കലാലയ അധികൃതരുടെ അനുമതിയില്ലാതെ ജാമിഅയിൽ പൊലീസ് കയറിയതിന് ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദി. പൗരത്വ നിയമഭേദഗതിക്കെതിരായ യുവതലമുറയുടെ രോഷം കൂടിയാണ് പ്രതിഷേധത്തിൽ അലയടിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.