ന്യൂഡൽഹി: ഗുരുഗ്രാം റയാൻ ഇൻറർനാഷനൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാകൂർ കൊല്ലപ്പെട്ട കേസിൽ നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് അറസ്റ്റിലായ പതിനൊന്നാം ക്ലാസ് വിദ്യാർഥി. അന്വേഷണ ഉദ്യോഗസ്ഥർ മർദിക്കുകയും തങ്ങളുടേതായ രീതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായും വിദ്യാർഥി ആരോപിച്ചു. ഫരീദാബാദ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയ വിദ്യാർഥിയെ സന്ദർശിച്ച സി.ബി.െഎയിലെ മുതിർന്ന ഉദ്യോഗസ്ഥരും ജില്ല ശിശുസംരക്ഷണവിഭാഗത്തിലെ നിയമസഹായിയും ഉൾപ്പെടുന്ന സംഘത്തോടാണ് വെളിപ്പെടുത്തൽ.
സംഭവത്തിൽ സാമൂഹിക അന്വേഷണത്തിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇവരെ നിയമിച്ചതിെൻറ അടിസ്ഥാനത്തിലാണ് വിദ്യാർഥിയെ കണ്ടത്.
അന്വേഷണസംഘത്തോട് പറഞ്ഞതിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് വിദ്യാർഥി തിങ്കളാഴ്ച സംസാരിച്ചത്. സംഭവദിവസം രാവിലെ എട്ടുമണിക്കുശേഷം സ്കൂളിലെത്തിയ താൻ വാഷ്റൂമിൽ പോയപ്പോൾ ആൺകുട്ടിയുടെ ഞരക്കം കേട്ട് നോക്കിയപ്പോൾ രക്തം ഛർദിച്ചുകിടക്കുന്ന പ്രദ്യുമൻ ഠാകുറിനെ കാണുകയും ഉടൻ സ്കൂളിലെ തോട്ടക്കാരൻ ഹർപാലിനെ അറിയിക്കുകയും ചെയ്തത്രെ. തുടർന്ന് അധ്യാപികയോടും പറഞ്ഞു.
അതേസമയം, കൊലയുമായി ബന്ധപ്പെട്ട് നേരേത്ത ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്ത സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറും വാഷ്റൂമിൽ എത്തിയിരുന്നുവെന്നാണ് സി.ബി.െഎ പറയുന്നത്. അശോക് കുമാർ പുറത്തുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. എന്നാൽ, മൂത്രമൊഴിക്കാൻ വന്ന ഇയാൾ സംഭവം അറിഞ്ഞില്ലെന്നാണ് സി.ബി.െഎ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.