തീരുമാനം മാറ്റും വരെ പവാർ തന്നെ എൻ.സി.പി അധ്യക്ഷൻ -പ്രഫുൽ പട്ടേൽ

മും​ബൈ: പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് പ​ടി​യി​റ​ങ്ങാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കും വ​രെ ശ​ര​ദ് പ​വാ​ർ ത​ന്നെ​യാ​ണ് എ​ൻ.​സി.​പി​യു​ടെ അ​ധ്യ​ക്ഷ​നെ​ന്ന് പാ​ർ​ട്ടി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു.

അ​തു​വ​രെ അ​ദ്ദേ​ഹ​ത്തി​ന്റെ പി​ൻ​ഗാ​മി ആ​രെ​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച​ക​ളു​ണ്ടാ​കി​ല്ലെ​ന്നും വാ​ർ​ത്താ​ലേ​ഖ​ക​രു​മാ​യി സം​സാ​രി​ക്ക​വെ പാ​ർ​ട്ടി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യ പ​ട്ടേ​ൽ പ​റ​ഞ്ഞു.

‘ഞാ​ൻ ആ ​പ​ദ​വി ല​ക്ഷ്യ​മി​ടു​ന്നി​ല്ല. പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഐ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ക്കും. ഇ​തി​നാ​യി സ​മി​തി യോ​ഗം ചേ​രും. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് പ​വാ​ർ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​വ​രെ മ​റ്റൊ​രു തീ​രു​മാ​ന​വു​മു​ണ്ടാ​കി​ല്ല. പ​വാ​ർ അ​ധ്യ​ക്ഷ​നാ​ണെ​ങ്കി​ലും ​അ​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം പാ​ർ​ട്ടി​യു​ടെ സ്വ​ത്വ​വും ആ​ത്മാ​വു​മാ​ണ്. -പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.

ത​ന്റെ പി​ൻ​ഗാ​മി​യെ നി​ശ്ച​യി​ക്കാ​നാ​യി ശ​ര​ദ് പ​വാ​ർ ത​ന്നെ ചൊ​വ്വാ​ഴ്ച സ​മി​തി​യു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി ബു​ധ​നാ​ഴ്ച ചേ​ർ​ന്നി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി പ​റ​യു​ന്ന​ത്. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​വാ​റി​ന്റെ മ​ക​ൾ സു​പ്രി​യ സു​ലെ വ​രു​മെ​ന്നും അ​ജി​ത് പ​വാ​ർ മ​ഹാ​രാ​ഷ്ട്ര ​അ​ധ്യ​ക്ഷ​നാ​കു​മെ​ന്നും അ​​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. സു​ലെ ഈ ​സ്ഥാ​ന​ത്തേ​ക്ക് യോ​ഗ്യ​യാ​ണെ​ന്ന് പാ​ർ​ട്ടി നേ​താ​വ് ഛഗ​ൻ ഭു​ജ്ബാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗം പ​വാ​റി​ന്റെ പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്താ​നു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് തീ​രു​മാ​നം എ​ങ്ങ​നെ പി​ൻ​വ​ലി​പ്പി​ക്കാം എ​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​നു​ള്ള​താ​യി​രു​ന്നെ​ന്നും ഭു​ജ്ബാ​ൽ പ​റ​ഞ്ഞു. ത​ന്നെ​യും നി​ര​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും അ​നാ​ഥ​രാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​ണെ​യി​ൽ നി​ന്നു​ള്ള എ​ൻ.​സി.​പി പ്ര​വ​ർ​ത്ത​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​വാ​റി​ന് ചോ​ര കൊ​ണ്ട് ക​ത്തെ​ഴു​തി. പ​വാ​റി​ന്റെ അ​​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​ന​ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​ല​യി​ട​ത്തും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Praful Patel on Sharad Pawar rethinking resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.