പ്രജ്ഞാ സിങ് ഠാകുർ കേസിൽ പ്രതിയായ മാലേഗാവ് സ്‌ഫോടനം: വിചാരണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ നൽകണമെന്ന് ഹൈകോടതി

മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിന്റെ വിചാരണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ നൽകാൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതിയോട് ബോംബെ ഹൈകോടതി നിർദേശിച്ചു.ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാകുർ കേസിൽ പ്രതിയാണ്.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, വി.ജി ബിഷ്ത് എന്നിവരാണ് നിർദേശം നൽകിയത്. വിചാരണ കോടതിയിലെ കഴിഞ്ഞ മാസത്തെ പ്രതിദിന നടപടികളുടെ രേഖ ആഗസ്റ്റ് ഒന്നിന് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

കാലതാമസം ഒഴിവാക്കാൻ, ചുരുങ്ങിയത് രണ്ട് സാക്ഷികളെയെങ്കിലും പ്രതിദിനം വിളിച്ചുവരുത്തണമെന്ന് എൻ.ഐ.എക്കും നിർദേശം നൽകി. വിചാരണ വൈകുന്നതിനെതിരെ പ്രതി സമീർ കുൽക്കർണി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.

Tags:    
News Summary - Pragya Singh Thakur Accused 2008 Malegaon blast: HC seeks fortnightly reports of trial to ascertain delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.