മോദിയെ ലക്ഷ്യം വെക്കുന്നതിലൂടെ രാഹുലിന്‍റെ മുഖം നഷ്ടപ്പെട്ടു -പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നീക്കത്തിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുഖം നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വിഷയത്തിൽ ആരോപണം ഉന്നയിച്ച രാഹുൽ വിരൽ ചൂണ്ടുന്നത് സഹോദരി ഭർത്താവായ റോബർട്ട് വാദ്രയെയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ആദ്യം മറുപടി പറയേണ്ടത് യു.പി.എ കാലഘട്ടത്തിൽ റഫാൽ ഇടപാടിൽ റോബർട്ട് വാദ്രയുടെ പങ്കിനെ കുറിച്ചാണ്. ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിക്ക് സർക്കാർ പണം നൽകിയിട്ടില്ല. ഇടപാടിൽ ഇടനിലക്കാരില്ല. ഇത് സർക്കാറുകൾ തമ്മിലുള്ള കരാറാണെന്നും ജാവദേക്കർ പറഞ്ഞു.

Tags:    
News Summary - Prakash Javadekar Attacks Rahul Gandhi-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.