രാമക്ഷേത്ര നിർമാണ ട്രസ്​റ്റ്:​ തീരുമാനത്തിന്​ പിന്നിൽ തെരഞ്ഞെുപ്പ്​ ലക്ഷ്യമല്ലെന്ന്​ കേന്ദ്രമന്ത്രി

ഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു ട്രസ്​റ്റ്​ രൂപവത്​കരിച്ചതും ഡൽഹി ​നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധ മില്ലെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​കർ ന്യായീകരിച്ചു. ട്രസ്​റ്റ്​ രൂപവത്​കരണ തീരുമാനം അയോധ്യയിൽ ക് ഷേത്രം നിർമിക്കുന്നതിനാണ്​. അതും ഡൽഹി തെരഞ്ഞെട​ുപ്പുമായി ബന്ധമില്ല. രാജ്യം മുഴുവൻ തെരഞ്ഞെടുപ്പി​ലാണ്​ ഇപ്പോൾ. ഈ സാഹചര്യത്തിൽ ആശയക്കുഴപ്പം സൃഷ്​ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ട്രസ്​റ്റ്​ രൂപവത്​കരണ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി​ അസദുദ്ദീൻ ഉവൈസി എം.പി രംഗത്തെത്തി. ​ഡൽഹി തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​ പ്രഖ്യാപനം നടത്തിയതെന്ന്​ അദ്ദേഹം ആരോപിച്ചു. ഇത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യയിൽ രാമക്ഷേത്ര നിർമാണ ട്രസ്​റ്റ്​ രൂപവത്​കരിക്കാൻ ബുധനാഴ്​ച പാർലമ​െൻറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്​.

Tags:    
News Summary - Prakash javdekar on ram temple trust-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.