ന്യൂഡൽഹി: കേരളത്തിലേത് നിരീശ്വരവാദി സർക്കാരാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ചേർന്ന് ശബരിമല വിശ്വാസികളെ ചൂഷണം ചെയ്യുകയാണെന്നും ശ്രീരാമ സേന അധ്യക്ഷൻ പ്രമോദ് മുത്തലിഖ്. ശബരിമലയിൽ നിന്നും സസർക്കാരിന് 3000 കോടിയോളം ലാഭം ലഭിക്കുന്നുണ്ടെന്നും എന്നാൽ സർക്കാർ ഭക്തർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ ഓരോ വാഹനം പാർക്ക് ചെയ്യുന്നതിനും ഈടാക്കുന്നത് നാൽപത് രൂപയാണ്. ഒരു കോടിയോളം വാഹനങ്ങൾ പാർക്ക് ചെയ്യപ്പെടുന്നുണ്ട്. ഈയിനത്തിൽ മാത്രം ലഭിക്കുന്ന തുക മൂവായിരം കോടി കവിയും. ഈ പണം ക്ഷേത്രത്തിന്റെ അതിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കപ്പെടണം. എന്നാൽ കേരള സർക്കാർ അഞ്ച് കോടി ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നില്ല. ക്ഷേത്രാധികാരികളെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ദൈവത്തിൽ വിശ്വസിക്കാത്ത നിരീശ്വരവാദി സർക്കാരാണ് കേരളത്തിലുള്ളത്. പണം ഭക്തരുടെ സൗകര്യത്തിനായി ഉപയോഗിക്കണം. ഹൈന്ദവ സംഘടനകൾ ഭക്തർക്ക് അന്നപ്രസാദം നൽകിയിരുന്നു. എന്നാൽ ഇത് പിന്നീട് പൊലീസ് വകുപ്പിന് കൈമാറുകയായിരുന്നു. ഇതോടെ പല ഭക്തർക്കും പ്രസാദം ലഭിക്കാതെയായി. സൗജന്യഭക്ഷണ പദ്ധതി പുനസ്ഥാപിക്കണമെന്നും ഭക്തർക്ക് കുളിമുറിയും ജലലഭ്യതയും ഉറപ്പാക്കണമെന്നും പ്രമോദ് മുത്തലിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.