ന്യൂഡൽഹി: കോൺഗ്രസ് മുമ്പും പ്രതിസന്ധി നേരിട്ടിട്ടുണ്ടെന്നും അന്നും പാർട്ടി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. കോൺഗ്രസിന് സ്വയം ഉയിർത്തെഴുന്നേൽക്കാനുള്ള കഴിവുണ്ടെന്നും ഇന്ത്യ ടുഡേ ചാനൽ കൺസൽട്ടിങ് എഡിറ്റർ രജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജനകീയ അടിത്തറയുള്ള കോൺഗ്രസ് ഒരു വിഭാഗത്തിെൻറ മാത്രം സംഘടനയല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിപ്രായ വ്യത്യാസം എങ്ങനെ പരിഹരിക്കണമെന്ന് ഇരുവർക്കും അറിയാമെന്ന് പ്രണബ് മറുപടി നൽകി. രാജ്യത്തിന് വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണുള്ളത്. എല്ലാ സർക്കാറുകളും വെല്ലുവിളി നേരിടേണ്ടിവരും. സാമ്പത്തിക വളർച്ചയുണ്ടാകുേമ്പാൾ പ്രശ്നങ്ങളും സ്വാഭാവികമാണെന്ന് മുൻ രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് പ്രണബ് ഒരു ചാനലിന് അഭിമുഖം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.