ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സ്ഥാനമൊഴിയുമ്പോള്‍ താമസിക്കാന്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ വസതി. ഡല്‍ഹിയിലെ 10 രാജാജി മാര്‍ഗിലുള്ള ലൂട്ടിയന്‍സ് ബംഗ്ളാവാണ് കലാം ഉപയോഗിച്ചിരുന്നത്. ജൂലൈ അവസാനത്തോടെ കാലാവധി അവസാനിക്കുന്ന പ്രണബ് മുഖര്‍ജി വിരമിച്ച ശേഷം താമസത്തിന് ഈ വീട് ആവശ്യപ്പെടുകയായിരുന്നു. ലൈബ്രറിയും വായനമുറിയുമടക്കം വിശാല സൗകര്യമാണ് ലൂട്ടിയന്‍സിലുള്ളത്.
രാഷ്ട്രപതിയായി വിരമിക്കുന്നവര്‍ക്ക് ശിഷ്ടകാലം ജീവിക്കുന്നതിന് അവര്‍ ഇന്ത്യയില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് സൗകര്യം ഒരുക്കണമെന്നാണ് നിയമം. വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കണമെന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.