ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ മോദി സർക്കാർ നടപടി അന്ന് സ്വാഗതം ചെയ്ത ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ഇപ്പോൾ ഡൽഹിയുടെ അധികാരം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നതിൽ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം.
അയോധ്യ യാത്രയും ദേശഭക്തി സിലബസുമായി ബി.ജെ.പിയെ വെല്ലാൻ നോക്കിയ കെജ്രിവാളിനെ തേടി ഇപ്പോൾ അവരെത്തിയെന്നും അപ്പോഴദ്ദേഹം നിലവിളിക്കുകയാണെന്നും ആം ആദ്മി പാർട്ടി സ്ഥാപകരിലൊരാളായ അഡ്വ. പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ പട്ടികയിലും വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവേളയിലും കെജ്രിവാൾ നിശബ്ദത പാലിച്ചതും ഭൂഷൺ ചോദ്യം ചെയ്തു.
'' ചിലപ്പോൾ ചിലതൊക്കെ തിരിഞ്ഞുകൊത്തും. അവർ ആദ്യം കശ്മീരിനെ തേടി വന്നു. അദ്ദേഹം അത് സ്വാഗതം ചെയ്തു. പിന്നീട് അവർ സി.എ.എയും എൻ.ആർ.സിയും ഡൽഹി കലാപവുമായി വന്നു. അദ്ദേഹം നിശബ്ദത പാലിച്ചു. അയോധ്യ യാത്രയും ദേശഭക്തി സിലബസും കൊണ്ട് ബി.ജെ.പിയെ വെല്ലാൻ നോക്കി.ഇേപ്പാൾ അദ്ദേഹത്തെ തേടി അവരെത്തി. ഇപ്പോൾ അദ്ദേഹം നിലവിളിച്ചുകൊണ്ടിരിക്കുകയാണ്'' പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ പറഞ്ഞു.
ഇപ്പോൾ അമിത് ഷാ ഡൽഹിക്ക് ''സമാധാനവും വികസനവും'' കൊണ്ടുവരുേമ്പാൾ അത് ഡൽഹിക്കാരോടുളള അവഹേളനമാണെന്ന് പറയുകയാണെന്നും മുതിർന്ന മാധ്യമ പ്രവർത്തക സ്വാതി ചതുർവേദി പരിഹസിച്ചു.
Some day the birds will come home to roost.
— Prashant Bhushan (@pbhushan1) March 23, 2021
First they came for Kashmir & he welcomed it.
Then they came for CAA & NRC & riots in Delhi, & he stayed silent.
He tried to outdo BJP by Ayodhya yatra & 'Deshbhakti' syllabus.
Now, they came for him & he is crying foul! https://t.co/CX7usSL2v4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.