ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്ക് എതിരായ ട്വീറ്റിൽ ഖേദം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണൻ. മധ്യപ്രദേശ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹെലികോപ്ടര്‍ അനുവദിച്ചതിനെ കുറിച്ചുള്ള തന്‍റെ ട്വീറ്റിൽ തെറ്റ് സംഭവിച്ചുവെന്നാണ് പ്രശാന്ത് ഭൂഷൺ പറഞ്ഞത്. ഒക്‌ടോബര്‍ 21ലെ ട്വീറ്റില്‍ പിശക് സംഭവിച്ചതില്‍ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചു.
മധ്യപ്രദേശിലെ എം.എൽ.എമാരുടെ അയോഗ്യതാ കേസ് വിധി പറയാനിരിക്കെയാണ് കന്‍ഹ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രശാന്ത ഭൂഷണിന്‍റെ ട്വീറ്റ്. എം.പി സർക്കാറിന്‍റെ നിലനിൽപ് തന്നെ ഈ കേസിനെ അടിസ്ഥാനമാക്കിയാണെന്നും ഇദ്ദേഹം നവംബർ 4ന് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ആ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നുവെന്നും ശിവരാജ് സിങ് സര്‍ക്കാരിന്‍റെ നിലനില്‍പ് വീണ്ടും നടന്ന ഈ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണെന്നും കോടതി നടപടിയെ അടിസ്ഥാനമാക്കിയല്ലെന്നും തെറ്റില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.