ന​ട്ടെല്ലില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ; സചിനെ പരിഹസിച്ച്​ പ്രശാന്ത്​ഭൂഷൻ

'ഇന്ത്യ എഗെയ്​ൻ​സ്റ്റ്​ പ്രൊപ്പഗണ്ട' കാമ്പയിനിൽ അണിനിരന്ന​ ക്രിക്കറ്റ്​ കളിക്കാരൻ സചിൻ ടെണ്ടുൽക്കറെയും മറ്റ്​ സെലിബ്രിറ്റികളെയും പരിഹസിച്ച്​ അഭിഭാഷകനും ആക്​ടിവിസ്റ്റുമായ പ്രശാന്ത്​ഭൂഷൻ. കാർഷിക സമരം അന്താരാഷ്​ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ കാമ്പയിനാണ്​ 'ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട'. അമേരിക്കൻ പോപ്പ്​ ഗായിക രിഹാനയും പരിസ്​ഥിതി പ്രവർത്തക ​െഗ്രറ്റ തുംബർഗും കർഷക പ്രക്ഷോഭത്തിനിടെ നടന്ന നിയലംഘനങ്ങളെ വിമർശിച്ച്​ രംഗത്ത്​ എത്തിയിരുന്നു.

'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ​ കാഴ്ചക്കാരായിരിക്കാം. പക്ഷേ പ​ങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയിൽ നമുക്ക്​ ഒരുമിച്ചുനിൽക്കാം' എന്നായിരുന്നു സചിൻ ട്വീറ്റ്​ ചെയ്​തത്​. ഇതിനെ പരിഹസിച്ച്​ ന​ട്ടെല്ലില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ ഇപ്പോൾ സംസാരിക്കുന്നു എന്നാണ്​ പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ കുറിച്ചത്​.

'പ്രതിഷേധിക്കുന്ന കർഷകരെ തടഞ്ഞുനിർത്തി, അവർക്ക്​ വൈദ്യുതി, വെള്ളം, ഇൻറർനെറ്റ് എന്നിവ നിഷേധിച്ച്​ ബി.ജെ.പി ഗുണ്ടകൾ അവർക്കെതിരേ കല്ലെറിഞ്ഞപ്പോൾ മിണ്ടാതിരുന്ന ഈ വമ്പന്മാരെല്ലാം രിഹാനയും ഗ്രേറ്റയും പ്രതികരിച്ചപ്പോൾ പെ​െട്ടന്നുതന്നെ ശബ്​ദിച്ച്​ തുടങ്ങിയിരിക്കുന്നു. ന​ട്ടെല്ലില്ലാത്ത ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ' എന്നാണ്​ പ്രശാന്ത്​ഭൂഷൻ ട്വീറ്റ്​ ചെയ്​തത്​. സച്ചിന്‍റെ ട്വീറ്റും അദ്ദേഹം ട്വീറ്റിനൊപ്പം ഷെയർ ചെയ്​തിട്ടുണ്ട്​. സചിനൊപ്പം ചില ബോളിവുഡ്​ താരങ്ങളും സർക്കാരിനെ പിന്തുണച്ച്​ രംഗത്ത്​ വന്നിരുന്നു.

അക്ഷയ്​ കുമാർ, അജയ്​ ദേവ്​ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ്​ ഖേർ തുടങ്ങിയവരുമാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചത്​. 'ഇന്ത്യയുടെ രാഷ്ട്രീയത്തിനെതിരെ മനഃപ്പൂർവ്വം നടത്തുന്ന പ്രചാരണത്തിനെതിരെ ഐക്യത്തോടെ തുടരാനുള്ള' കേന്ദ്രത്തി​െൻറ ആഹ്വാനത്തിനാണ്​ അവർ പിന്തുണ നൽകിയിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.