ലഖ്നോ: ഉത്തർപ്രദേശിലെ തലസ്ഥാന നഗരത്തിലൂടെ ആഡംബര കാറായ ലംബോർഗിനി ഒാടിച്ച് പോകുന്ന പ്രതീക് യാദവിെൻറ ദൃശ്യങ്ങൾ ആയുധമാക്കി ബി.ജെ.പി. മുലായം സിങ് യാദവിെൻറ മകനായ പ്രതീക് യാദവ് നാലു കോടി വില വരുന്ന ലംബോർഗിനി കാറിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അർധ സഹോദരൻ അഖിലേഷ് യാദവ് സൈക്കിൾ ഒാടിച്ച് വോട്ടു തേടാൻ നഗരം ചുറ്റുേമ്പാഴാണ് പ്രതീക് ആഡംബര കാറിൽ സവാരി ചെയ്യുന്നത്.
26 കാരനായ പ്രതീകിന് ആഡംബരകാറുകൾ കൂടാതെ മറ്റു സ്വത്തുക്കളുമുണ്ടെന്നാണ് ആരോപണം. റിയൽ എസ്റ്റേറ് ബിസിനസും 7000 ചതുരശ്രയടി വിസ്തീർണമുള്ള ഉന്നതനിലവാരമുള്ള ജിംനേഷ്യവും പ്രതീകിനുണ്ട്.
അഞ്ചുകോടിയുടെ ലംബോർഗിനി ഉപയോഗിക്കുന്ന പ്രതീക് യാദവ് യു.പിയിലെ അഴിമതിയുടെ പ്രതീകമാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. സൈക്കിൾ ഒാടിക്കുന്ന സമാജ്വാദി പാർട്ടിയുടെ തത്വശാസ്ത്രമാണ് ആഡംബര കാർ ഒാടിച്ചു പോകുന്നതെന്നും ബി.ജെ.പി പരിഹസിക്കുന്നു.
എന്നാൽ പ്രതീക് യാദവ് ബിസിനസുകാരനാണെന്നും രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത അദ്ദേഹം സ്വന്തമായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്നും സമാജ്വാദി പാർട്ടി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.