ബംഗളുരു: 14ാമത് പ്രവാസി ഭാരതീയ ദിവസിന് ബംഗളുരു ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ തിരിതെളിഞ്ഞു. യുവ പ്രവാസി സംഗമത്തോടെയാണ് ത്രിദിന സംഗമത്തിന് തിരശ്ശീലയുയർന്നത്. യുവജനകാര്യ സഹമന്ത്രി വിജയ് ഗോയല്‍, പ്രവാസികാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ്, എന്നിവര്‍ ചേര്‍ന്ന് യുവ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കേന്ദ്ര യുവജനകാര്യ സഹമന്ത്രി വിജയ് ഗോയല്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു. സുരിനാം വൈസ് പ്രസിഡന്‍റ് മൈക്കിള്‍ അശ്വിന്‍ അധിനായിരുന്നു മുഖ്യ അതിഥി.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിഛായ വര്‍ധിപ്പിക്കുന്നതില്‍ പ്രവാസി യുവാക്കള്‍ക്കുള്ള പങ്ക്, വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വഹിക്കേണ്ട പങ്ക്, സ്റ്റാര്‍ട്ടപ്പുകളുടെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ സമാന്തര സെഷനുകളും നടക്കുന്നുണ്ട്.
മുന്‍ പ്രവാസി സമ്മേളനങ്ങളെ കവച്ചുവെക്കുന്ന വിധത്തിലാണ് ഇത്തവണ പ്രതിനിധി രജിസ്ട്രേഷന്‍ നടന്നിരിക്കുന്നത്. ഏഴായിരത്തോളം പ്രതിനിധികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2003 മുതല്‍ വര്‍ഷന്തോറും നടന്നിരുന്ന പ്രവാസി ഭാരതീയ ദിവസ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് 2015ലെ 13ാം പ്രവാസി ഭാരതീയ ദിവസിനുശേഷം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുശേഷം നടക്കുന്ന ആദ്യ ദേശീയ പ്രവാസി സംഗമമാണ് ബംഗളൂരുവിൽ നടക്കുന്നത്.
ഞായറാഴ്ച നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ഡോ. അന്‍േറാണിയോ കോസ്റ്റയാണ് മുഖ്യാതിഥി. മലേഷ്യന്‍ മന്ത്രി എസ്. സ്വാമി വേലു, മലേഷ്യന്‍ സര്‍ക്കാറിന്‍െറ പ്രത്യേക പ്രതിനിധി ഡോ. എസ്. സുബ്രമണ്യം, മൗറീഷ്യസ് ആരോഗ്യ മന്ത്രി പൃഥ്വിരാജ് സിങ്ങ് രൂപന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, മഹേഷ് ശര്‍മ, ജെ. പി. നദ്ദ എന്നിവരും പങ്കെടുക്കും.
തുടര്‍ന്ന് മുഖ്യമന്ത്രിമാരുടെ സമ്മേളനം നടക്കും. കേരളം, കര്‍ണാടക, അസം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. തിങ്കളാഴ്ച വിവിധ വിഷയങ്ങളില്‍ പ്ളീനറി സമ്മേളനങ്ങള്‍ നടക്കും. സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 30 പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ നല്‍കും. അന്നുതന്നെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും ദൗത്യങ്ങളിലും പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കും. www.pbdindia.gov.in എന്ന വെബ്സൈറ്റില്‍ സമ്മേളനത്തിന്‍െറ കാര്യപരിപാടികള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.