ന്യൂഡൽഹി: പ്രവാസി വോട്ടവകാശത്തിനായി 24,348 പേർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ. അതേസമയം, വോട്ടവകാശമുള്ള എത്ര പ്രവാസികളുണ്ടെന്ന കാര്യത്തിൽ അധികൃതരുടെ പക്കൽ കണക്കുകളൊന്നുമില്ല.
രജിസ്റ്റർ ചെയ്തവരിൽ 23,556 പേർ കേരളത്തിൽനിന്നുള്ളവരാണ്. പഞ്ചാബിൽനിന്ന് 364ഉം ഗുജറാത്തിൽനിന്ന് 14പേരും രജിസ്റ്റർ ചെയ്തു. മറ്റു രാജ്യങ്ങളിൽ പൗരത്വമില്ലാത്ത ഇന്ത്യക്കാർക്കാണ് വോട്ടറാവാൻ കഴിയുക. eci.nic.in എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഇതനുസരിച്ച് പ്രവാസി നൽകുന്ന പാസ്പോർട്ടിലെ വിവരത്തിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വോേട്ടഴ്സ് ലിസ്റ്റിൽ പേര് ചേർക്കും. എന്നാൽ, ഇത്തരക്കാർക്ക് ഫോേട്ടാ പതിച്ച തിരിച്ചറിയൽകാർഡ് നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.