മയൂർബഞ്ച്: ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയെ മൂന്നു കിലോമീറ്റർ നടത്തിയ എസ്.ഐക്കെതിരെ നടപടി. ഹെൽമറ്റ് പരിശോധനയുടെ ഭാഗമായായിരുന്നു നടപടി.
ഒഡിഷ മയൂർബഞ്ച് ജില്ലയിലെ സരത് പൊലീസ് സ്റ്റേഷനിലെ എസ്.ഐ റീന ബക്സലിനെയാണ് സ്ഥലം മാറ്റിയത്. മാർച്ച് 28ന് നടന്ന സംഭവത്തിന് ശേഷം അടിയന്തരമായി എസ്.ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ഗുരുബാരിയും ഭർത്താവ് ബിക്രം ബിരുലിയും ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ബിക്രം ഹെൽമറ്റ് ധരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഗുരുബാരി ഹെൽമറ്റ് ധരിച്ചിരുന്നില്ല. പരിശോധനക്കിടെ ഇവരുടെ ഇരുചക്ര വാഹനം പൊലീസ് കൈകാണിച്ചുനിർത്തി.
ഗുരുബാരി ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് 500 രൂപ പിഴയിട്ടു. കൂടാതെ ബിക്രമിനോട് കിലോമീറ്ററുകൾ അകലെയുള്ള പൊലീസിൽ സ്റ്റേഷനിൽ പോയി പിഴ അടച്ചുവരാനും റീന ബക്സൽ ആവശ്യപ്പെട്ടു. ഗുരുബാരിയെ ഇരുചക്ര വാഹനത്തിൽ യാത്രചെയ്യാനും അനുവദിച്ചില്ല. തുടർന്ന് മൂന്നുകിലോമീറ്ററോളം ഇവർ കാൽനടയായി നടക്കുകയായിരുന്നു.
പരാതി ഉയർന്നതോടെ റീന ബക്സലിനെതിരെ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് നൽകി. തുടർന്നാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.