വീട്ടമ്മമാരുടെ ഫോണുകളും ചോർത്തി പെഗസസ്; രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളും പട്ടികയിൽ

മുംബൈ: ഇസ്രായേൽ കമ്പനിയുടെ ചാരസോഫ്​റ്റ്​വെയർ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയവരുടെ കൂട്ടത്തിൽ വീട്ടമ്മമാരും. ഇന്ത്യയിൽ നിന്ന് 60ലേറെ സ്ത്രീകളുടെ ഫോൺ നമ്പറാണ് ചാരസോഫ്​റ്റ്​വെയർ ചോർത്തിയ പട്ടികയിലുള്ളത്.

വീട്ടമ്മമാർ, അഭിഭാഷകർ, അധ്യാപകർ, പത്രപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ സ്ത്രീകളുടെ ഫോണിൽ പെഗസസ് കടന്നുകയറിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ സുഹൃത്തുക്കളായ സ്ത്രീകളുടെ ഫോണുകളും പെഗസസ് ചോർത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നതായി പെഗസസ് പ്രൊജക്ടിൽ ഇന്ത്യയിൽ നിന്ന് പങ്കാളികളായ 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു.

പത്രപ്രവർത്തകർ ഉൾപ്പെടെ ഏതാനും സ്ത്രീകളുടെ പേരുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ബാക്കിയുള്ള സ്ത്രീകളുടെ വിവരങ്ങൾ സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല. 48കാരിയായ മൃണാൾ ഗാഡ്ലിങ്ങ് എന്ന വീട്ടമ്മയുടെ പേരാണ് പട്ടികയിലുള്ളതിലൊന്ന്. നാഗ്പൂരിലെ പ്രമുഖ അഭിഭാഷകനും 2018ൽ ഭീമ കൊറേഗാവ് കേസിൽ കുറ്റംചുമത്തപ്പെട്ടയാളുമായ സുരേന്ദ്ര ഗാഡ്ലിങ്ങിന്‍റെ ഭാര്യയാണ് ഇവർ. ആദിവാസി അവകാശ പ്രവർത്തക സോണി സോറിയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്.

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സുപ്രീംകോടതി മുൻ ജീവനക്കാരിയായ യുവതിയുടെ കുടുംബാംഗങ്ങളായ 11 പേരുടെ ഫോൺ നമ്പറാണ് പെഗസസ് ചോർത്തിയവരുടെ പട്ടികയിലുള്ളത്. 

ലോകവ്യാപകമായി 50,000ത്തോളം പേരുടെ ഫോൺ പെഗസസ് ചാരസോഫ്​റ്റ്​വെയർ ഉപയോഗിച്ച് ചോർത്തിയെന്നാണ് ഫ്രഞ്ച് സന്നദ്ധ സംഘടനയായ ഫോർബിഡൻ സ്റ്റോറീസ്, ആംനസ്റ്റി ഇന്‍റർനാഷനൽ എന്നിവയും 17 മാധ്യമസ്ഥാപനങ്ങളും ചേർന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. രാജ്യഭരണാധികാരികൾ ഉൾപ്പെടെ ചോർത്തലിന് ഇരയായിട്ടുണ്ട്. ഇന്ത്യയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോൺ ചോർത്തിയ വിവരം വൻ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത്​ കി​ഷോ​ർ, മു​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ അ​ശോ​ക്​ ല​വാ​സ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​നും തൃ​ണ​മൂ​ൽ നേ​താ​വു​മാ​യ അ​ഭി​ഷേ​ക്​ ബാ​ന​ർ​ജി, നി​ല​വി​ൽ മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​മാ​രാ​യ അ​ശ്വ​നി ​ൈവ​ഷ്​​ണ​വ്, പ്ര​ഹ്​​ളാ​ദ്​ പ​േ​ട്ട​ൽ തുടങ്ങിയവരാണ് ചോർത്തലിനിരയായവരുടെ പട്ടികയിലുള്ളത്. 

അതേസമയം, പെഗസസിനെയും അതി​െൻറ ചാരപ്രവർത്തനങ്ങളെ ന്യായീകരിച്ച്​ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ ഇസ്രായേൽ കമ്പനി​ എൻ.എസ്​.ഒ ഗ്രൂപ്പ്​. പെഗസസ്​ പോലുള്ള സോഫ്​റ്റ്​വെയറുകൾ കാരണമാണ് തെരുവുകൾ സുരക്ഷിതമായിരിക്കുന്നതെന്നും​ ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾ രാത്രികാലങ്ങളിൽ സമാധാനമായി കിടന്നുറങ്ങുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൻ ​മാക്രോണി​െൻറയടക്കം ഫോണുകൾ ചോർത്തിയെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ്​ വിചിത്രമായ വിശദീകരണവുമായി എൻ.എസ്​.ഒ ഗ്രൂപ്പ്​ രംഗത്തെത്തുന്നത്​.

'ലോകമെമ്പാടുമുള്ള കോടിക്കണക്കിന്​ ആളുകള്‍ രാത്രികളിൽ സുഖമായി കിടന്നുറങ്ങുന്നു, സുരക്ഷിതരായി തെരുവുകളിലൂടെ നടക്കുന്നു, പെഗസസിനും അതുപോലുള്ള മറ്റ്​ സാങ്കേതികവിദ്യകള്‍ക്കും നന്ദി പറയുന്നു, ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും എൻഡ്​-ടു-എൻഡ്​ എൻക്രിപ്​ഷനുള്ള ആപ്പുകളുടെ തണലിൽ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ തുടങ്ങിയവ അന്വേഷിക്കുന്നതിനും തടയുന്നതിനും ഇത്തരം സോഫ്​റ്റ്​വെയറുകൾ സഹായിക്കുന്നു...'' - എന്‍.എസ്.ഒ വക്താവ് പറഞ്ഞു.


Tags:    
News Summary - Presence of Over 60 Women in Leaked List Highlights 'Bodily Violation' Posed by Spyware

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.