ഉസ്മാനിയ യൂണിവേഴ്‌സിറ്റി പി.ജി ഗേൾസ് ഹോസ്റ്റലിൽ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അപരിചിതരുടെ സാന്നിധ്യം; സ്ഥിതി ഭയാനകമെന്നു റിപ്പോർട്ട്

സെക്കന്തരാബാദ് (തെലങ്കാന):  ഉസ്മാനിയ സർവകലാശാലയിലെ പെൺകുട്ടികളുടെ താമസസ്ഥലത്തു അപരിചിതർ അതിക്രമിച്ചു കയറിയതായ സംശയത്തെ തുടർന്ന് ഹോസ്റ്റലിൽ സ്ഥിതി വഷളായതായി റിപ്പോർട്ട്. സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ ചിലർ അതിക്രമിച്ചു കയറുകയും അക്രമികളിൽ ഒരാളെ വിദ്യാർഥികൾ പിടികൂടുകയും ചെയ്തിരുന്നു.

തുടർന്ന് പെൺകുട്ടികൾ ഹോസ്റ്റലിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെ, കുളിമുറിയിലെ വെന്റിലേറ്ററിൽ നിന്ന് അക്രമിയുടെ കൈകൾ പുറത്തേക്ക് വരുന്നത് കണ്ടതായി വിദ്യാർഥിനികൾ അറിയിച്ചു. സുരക്ഷാ വീഴ്ചയെപ്പറ്റി പരാതിപ്പെട്ട വിദ്യാർഥികൾ തങ്ങളുടെ ആവശ്യങ്ങൾ ഡി.സി.പിയെ ധരിപ്പിച്ചു. തുടർന്ന് പൊലീസ് സംഘം ക്യാമ്പസ് പരിശോധിച്ച് സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. ഉസ്മാനിയ യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ഗേൾസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് ശനിയാഴ്ച കോളേജ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തങ്ങളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ മൂന്ന് നുഴഞ്ഞുകയറ്റക്കാരിൽ ഒരാളെ പിടികൂടിയതായി വിദ്യാർഥികൾ പറഞ്ഞു. അതേസമയം, നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം സ്ഥിരീകരിക്കാൻ പോലീസ് തയാറായിട്ടില്ല. വി.സി വരാൻ ആവശ്യപ്പെട്ട വിദ്യാർത്ഥികൾ അവധി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ മുതൽ ഹോസ്റ്റൽ താമസക്കാർക്കിടയിൽ ആശങ്കകൾ ഉയർന്നിരുന്നുവെന്ന് പറഞ്ഞു. എ.എൻ.ഐയോട് സംസാരിച്ച വിദ്യാർത്ഥി പ്രതിഷേധക്കാരിലൊരാൾ വി.സി. നിർബന്ധമായും സംഭവസ്ഥലം സന്ദർശിക്കണമെന്ന് അറിയിച്ചു.



Tags:    
News Summary - presence of strangers in girls' hostel; The situation is reported to be dire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.