ന്യുഡൽഹി: രാജ്യത്തിന് ഹോളി ആശംസകൾ നേർന്ന് രാഷ്ട്രീയ നേതാക്കൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, മുക്താർ അബ്ബാസ് നഖ്‌വി, രാഹുൽഗാന്ധി തുടങ്ങിയ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പൗരമാർക്ക് ഹോളി ആശംസകൾ അറിയിച്ചു.

സാമൂഹിക സൗഹാർദ്ദത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങൾ നൽകുന്ന ഹോളി വസന്തകാലത്തിന്റെ ആരംഭത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് ആശംസയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഈ ഹോളി എല്ലാവരിലും സന്തോഷവും ഉത്സാഹവും പുതിയ ഊർജ്ജവും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പരസ്പര സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഹോളി നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ എല്ലാ നിറങ്ങളും കൊണ്ടുവരട്ടെയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസിച്ചത്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, മുക്താർ അബ്ബാസ് നഖ്‌വി എന്നിവർ തങ്ങളുടെ ചിത്രസഹിതമുള്ള പോസ്റ്റർ പങ്കുവെച്ചാണ് ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നത്.



കോൺഗ്രസ് നേതാവായ രാഹുൽഗാന്ധിയും വിഡിയോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് വസന്തകാല വിളവെടുപ്പ് കാലത്തിന്റെ വരവ് അടയാളപ്പെടുത്താനാണ് ഹോളി ആഘോഷിക്കുന്നത്. ഹിന്ദുമത ആഘോഷമായ ഹോളി പക്ഷേ ഇന്ത്യയുടെ മതസൗഹാർദ്ദ ഉത്സവമായാണ് ആചരിക്കുന്നത്.

Tags:    
News Summary - President Kovind, PM Modi, Amit Shah, Rahul Gandhi, other leaders greet citizens on Holi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.