എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പ​ങ്കെടുക്കാൻ രാഷ്ട്രപതി ലണ്ടനിലെത്തി

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പ​ങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു ലണ്ടനിലെത്തി. നഗരത്തിലെ ഗാറ്റ്‍വിക്ക് വിമാനത്താവളത്തിലാണ് അവരുടെ വിമാനമിറങ്ങിയത്. വെസ്റ്റ്മിനിസ്റ്റർ ​അബേയിലാണ് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നത്.

സെപ്റ്റംബർ 17 മുതൽ 19 വരെയാണ് രാഷ്ട്രപതി യു.കെയിൽ തുടരുക. 19ാം തീയതിയാണ് രാജ്ഞിയുടെ ശവസംസ്കാരം നടക്കുന്നത്. ഇന്ത്യക്ക് വേണ്ടി രാഷ്ട്രപതി ദ്രൗപതി മുർമ്മു രാജ്ഞിക്കായി അന്തിമോപചാരം അർപ്പിക്കും. രാഷ്ട്രപതിയേയും വഹിച്ചുള്ള പ്രത്യേക വിമാനം കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് ഗാറ്റ്‍വിക്ക് വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ ഹൈകമ്മീഷണർ രാഷ്ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം വിദേശകാര്യ സെക്രട്ടറി വിനയ് കവാത്രയുമുണ്ടായിരുന്നു.

ഞായറാഴ്ച വെസ്റ്റ്മിനിസ്റ്ററിലെത്തി അവർ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. പിന്നീട് ചാർളി രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിലും അവർ പ​ങ്കെടുക്കും. തിങ്കളാഴ്ച രാവിലെ രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ അവർ സംബന്ധിക്കും. പിന്നീട് യു.കെ സ്റ്റേറ്റ് സെക്രട്ടറി സംഘടിപ്പിക്കുന്ന ചടങ്ങിലും പ​ങ്കെടുത്താവും അവർ മടങ്ങുക.

Tags:    
News Summary - President Murmu arrives in London to attend Queen Elizabeth II's funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.