ഉദയനിധി സ്റ്റാലിൻ

പുതിയ പാർലമെന്‍റ്: രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ആദിവാസിയും വിധവയുമായത് കൊണ്ട്; രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

മധുര: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിയെ ക്ഷണിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ യുവ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ആദിവാസി വിഭാഗക്കാരിയും വിധവയും ആയത് കൊണ്ടാണ് രാഷ്ട്രപതിയെ ക്ഷണിക്കാത്തത്. ഇതിനെയാണോ നമ്മൾ സനാതനധർമമെന്ന് പറയുന്നതെന്ന് ഉദയനിധി ചോദിച്ചു.

800 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ പാർലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണ്. ഇന്ത്യയുടെ പ്രഥമ പൗരയായിട്ടും രാഷ്ട്രപതിക്ക് ക്ഷണം ലഭിച്ചില്ല. പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് തമിഴ്‌നാട്ടിൽ നിന്ന് ബി.ജെ.പിക്ക് പുരോഹിതരെ ലഭിച്ചു. പക്ഷേ, വിധവയും ആദിവാസി വിഭാഗക്കാരിയും ആയതിനാൽ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. ഇതാണോ സനാതന ധർമ്മം? ഇതിനെതിരെ ഞങ്ങൾ ശബ്ദമുയർത്തുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സനാതന ധർമ വിവാദത്തെ കുറിച്ചും ഉദയനിധി സ്റ്റാലിൻ പരാമർശിച്ചു. അവർ എന്‍റെ തലക്ക് വിലയിട്ടു. അത് ഞാൻ കാര്യമാക്കുന്നില്ല. സനാതനത്തെ ഉന്മൂലനം ചെയ്യുക എന്ന തത്വത്തിലാണ് ഡി.എം.കെ സ്ഥാപിതമായത്. ഞങ്ങളുടെ ലക്ഷ്യം പൂർത്തിയാകുന്നതുവരെ വിശ്രമില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. 

Tags:    
News Summary - President not invited to new Parliament as she is tribal, widow -Udhayanidhi Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.