ന്യൂഡൽഹി: രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി ഒരുക്കിയ അവസാനത്തെ ഇഫ്താർ വിരുന്നിന് കേന്ദ്രമന്ത്രിമാർ എത്തിയില്ല. പ്രണബിെൻറ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ ഒരുക്കിയ വിരുന്നിൽ ലോക്സഭാ സ്പീക്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്താർ അബ്ബാസ് നഖ്വി അടക്കമുള്ള മന്ത്രിമാർ എന്നിവർ വിട്ടുനിൽക്കുകയായിരുന്നു.
ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, മുഹ്സിന കിദ്വായി, ഇന്ത്യാ ഇസ്ലാമിക് സെൻറർ മേധാവി സിറാജുദ്ദീൻ ഖുറൈശി, നടൻ അമീർ റാസ, ഹുസൈൻ തുടങ്ങിയവർ പെങ്കടുത്തു. പാർലമെൻററി കാര്യ കാബിനറ്റ് കമ്മിറ്റി യോഗം 6.30ന് വിളിച്ചതിനാലാണ് പെങ്കടുക്കാൻ കഴിയാതിരുന്നതെന്ന് നഖ്വി പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിമാരും മന്ത്രിമാരും രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ പെങ്കടുക്കുമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രോേട്ടാക്കോൾ അനുസരിച്ച് ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ, പ്രധാനമന്ത്രി എന്നിവർ പെങ്കടുക്കേണ്ടതാണ്. എന്തുകൊണ്ട് വിട്ടുനിന്നുവെന്നത് സർക്കാറാണ് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നഖ്വിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഫ്താർ വിരുന്നിൽ പെങ്കടുത്ത സമാജ്വാദി പാർട്ടി രാജ്യസഭ എം.പി ജാവേദ് അലിഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും കാബിനറ്റ് കമ്മിറ്റിയിൽ അംഗമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷമാണ് ഇഫ്താർ ചടങ്ങുകൾ നിർത്തിവെച്ചത്. ഇതുപോെലയുള്ള ആഘോഷങ്ങളോട് അവർക്ക് താൽപര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.