ശ്രീനഗർ: കൊടുംതണുപ്പിൽ രാജ്യസുരക്ഷക്കായി കഠിനാധ്വാനം ചെയ്യുന്ന സൈനികർക്ക് അഭിവാദ്യം അർപ്പിക്കാനും നന്ദി പ്രകാശിപ്പിക്കാനും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സിയാച്ചിനിൽ. 34 വർഷമായുള്ള സിയാച്ചിനിലെ ധീരസൈനിക സേവനം ഇന്ത്യൻ ജനതക്ക് തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആത്മവിശ്വാസം നൽകുന്നതായി രാഷ്ട്രപതി ജവാന്മാേരാട് പറഞ്ഞു. മുഴുവൻ പൗരന്മാരുടെയും പൂർണ പിന്തുണ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സുപ്രീം കമാൻഡറെന്ന നിലയിലും രാഷ്ട്രപതിയെന്ന നിലയിലും രാജ്യത്തിെൻറ നന്ദിയും കടപ്പാടും പ്രകാശിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയിലെ ഇത്രയും മോശമായ അന്തരീക്ഷത്തിൽ ജീവിക്കുകയെന്നത് അതീവ ശ്രമകരമാണ്. നിങ്ങളുടെ സന്നദ്ധതയെയും അർപ്പണ മനോഭാവത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല’’ -സൈനികരോട് രാഷ്ട്രപതി പറഞ്ഞു.
ഡൽഹിയിൽ വരുേമ്പാൾ രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ അദ്ദേഹം സൈനികരെ ക്ഷണിച്ചു. ഇതുവരെ സിയാച്ചിനിൽ രക്തസാക്ഷികളായ 11,000 സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. കുമാർ പോസ്റ്റും രാഷ്ട്രപതി സന്ദർശിച്ചു. സൈനിക മേധാവികളായ ജനറൽ ബിപിൻ റാവത്ത്, െലഫ്റ്റനൻറ് ജനറൽ ഡി. അമ്പു എന്നിവർ രാഷ്ട്രപതിയെ അനുഗമിച്ചു. സിയാച്ചിൻ സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. 2004 ഏപ്രിലിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം സിയാച്ചിൻ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.