ന്യൂഡൽഹി: ഇന്ത്യയുടെ വിജയത്തിൽ നിർണായക ഘടകം രാജ്യത്തിെൻറ വൈവിധ്യമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പരസ്പരം ആദരിക്കുന്നതിലാണ് ജനാധിപത്യത്തിെൻറ സൗന്ദര്യം. നീതിയും തുല്യതയും ഉറപ്പുവരുത്തണമെന്ന് ഭരണഘടനയുടെ ആമുഖത്തിൽതന്നെ പറയുന്നുണ്ട്. അവസര സമത്വം നൽകുന്ന ഇന്ത്യയാകണം സ്വപ്നമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞക്കുശേഷം പാർലമെൻറിെൻറ സെൻട്രൽ ഹാളിലെ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാം നാഥ് കോവിന്ദ്. മൺകുടിലിൽ ജനിച്ച് കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന താൻ, 125 കോടി ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തോട് സത്യസന്ധത പുലർത്തും. മുൻ രാഷ്ട്രപതിമാരായ രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ, എ.പി.ജെ. അബ്ദുൽ കലാം, പ്രണബ് മുഖർജി എന്നിവരുടെ കാൽപാട് പിന്തുടരും.
രാഷ്ട്രീയ സ്വാതന്ത്ര്യംകൊണ്ട് മാത്രമായില്ല, സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം ഇന്ത്യക്ക് പ്രധാനമാണ്. പല തരക്കാരാണെങ്കിലും ഇന്ത്യക്കാർ സമാനമനസ്കരും െഎക്യബോധമുള്ളവരുമാണ്. രാഷ്ട്രനിർമാണത്തിന് ദേശാഭിമാനം പ്രധാനമാണ്. ഒാരോ പൗരനും രാഷ്ട്രനിർമാതാവാണ്. രാജ്യത്തെ ജനങ്ങളാണ് തെൻറ ശക്തി. മഹാത്മ ഗാന്ധിയും ദീൻദയാൽ ഉപാധ്യായയും വിഭാവനംചെയ്ത സമൂഹമാകണം ഇന്ത്യയുടേതെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.