ന്യൂഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം. "എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസം" എന്നതാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്ര നിർമാണത്തിനായി നിർണായക പങ്ക് സർക്കാർ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരുടെ ജീവത നിലവാരം ഉയർത്തുന്നതിലും സർക്കാറിന് നിർണായക പങ്കുവഹിക്കാൻ സാധിച്ചു. എല്ലാവർക്കും വീട്, ആരോഗ്യം, ശുചിമുറികൾ എന്നിവ ഉറപ്പാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം. ധാന്യവിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കളളപണത്തിനെതിരായുള്ള സർക്കാറിെൻറ നടപടികളെ പ്രകീർത്തിച്ച രാഷ്ട്രപതി കള്ളപണത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ഒന്നിച്ച് നിന്നുവെന്നും പറഞ്ഞു. ഇന്ത്യൻ വനിതകൾ സമസ്ത മേഖലകളിലും മുന്നേറുകയാണ്. സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.പി.ജി സബ്സിഡി തിരിച്ച് നൽകുന്ന പരിപാടിയിലൂടെ നിരവധി പേർ സബ്സിഡി ഉപക്ഷേിച്ചു. ഇതിലൂടെ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷൻ രാജ്യത്ത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു. പോസ്റ്റ് ഒാഫീസുകൾ വഴി പേയ്മെൻറ് ബാങ്ക് സംവിധാനം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ മുദ്ര യോജനയിലൂടെ അഞ്ച് ലക്ഷം കോടി രൂപ വായ്പ നൽകാനും സാധിച്ചെന്നും രാഷ്ട്രപതി വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ
നയപ്രഖ്യാപന പ്രസംഗം തുടരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.