ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പൊതു സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗം ഡൽഹിയിൽ തുടങ്ങി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ 16 പാർട്ടികളുടെ പ്രതിനിധികൾ പാർലമെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. അംബേദ്ക്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്ക്കർ, ലോക്സഭ മുൻ സ്പീക്കർ മീര കുമാർ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷത്തിന്റെ സജീവ പരിഗണനയിലുള്ളത്.
എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ ജെ.ഡി.യുവും അണ്ണാ ഡി.എം.കെ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം, ഡി.എം.കെ പ്രതിപക്ഷ സ്ഥാനാർഥിെയ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പിക്കെതിരെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് മഹാസഖ്യമുണ്ടാക്കി ബിഹാറിൽ വീണ്ടും അധികാരത്തിേലറിയ നിതീഷ്കുമാർ പ്രതിപക്ഷ കക്ഷികൾ സ്ഥാനാർഥി നിർണയം സംബന്ധിച്ച് യോഗം ചേരാനിരിെക്കയാണ് കൂറുമാറിയത്. സോണിയ വിളിച്ച ഇന്നത്തെ യോഗത്തിൽ പെങ്കടുക്കിെല്ലന്ന് ജനതാദൾ -യു അറിയിച്ചിട്ടുണ്ട്.
എന്നാൽ, നിതീഷ് കുമാറിന്റെ നിലപാടിനെതിരെ ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. നിതീഷിെൻറ തീരുമാനം അംഗീകരിക്കില്ലെന്ന വ്യക്തമാക്കിയ ജനതാദൾ -യു കേരളഘടകം പ്രതിപക്ഷ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.