ന്യൂഡൽഹി: പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾക്കുള്ള തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ജൂലൈ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ 20നായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സയിദി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിെക്കയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂൺ 14ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ജൂൺ 28 വരെ നാമനിർദേശങ്ങൾ സ്വീകരിക്കുമെന്നും സയിദി പറഞ്ഞു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്ന്.
ജൂലൈ 17ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് വോെട്ടടുപ്പ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഇതേ സമയക്രമം അനുസരിച്ച് നടക്കും.
പൊതുസ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ സമവായത്തിലെത്തുന്നതിനു മുമ്പാണ് കമീഷൻ തീയതി പ്രഖ്യാപിച്ചത്. പ്രതിപക്ഷ കക്ഷികൾ ഇതുസംബന്ധിച്ച് നടത്തിയ പ്രാഥമിക ചർച്ചയിൽ പൊതുസ്ഥാനാർഥിയെ കണ്ടെത്താൻ ഉപസമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
മറുഭാഗത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഒരു നിലക്കും തെരഞ്ഞെടുപ്പിൽ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്. സ്ഥാനാർഥിയുടെ കാര്യം മുന്നണി പുറത്തുവിട്ടിട്ടില്ല. പാർലമെൻറിെൻറ ഇരുസഭകളിലെയും സംസ്ഥാന നിയമനിർമാണസഭകളിലെയും അംഗങ്ങളാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.