ന്യൂഡൽഹി: മാധ്യമ മര്യാദ ലംഘിെച്ചന്ന് ആരോപിച്ച് ‘ദ ടെലഗ്രാഫ്’ പത്രത്തിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) കാരണം കാണിക്കൽ നോട്ടീസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ പേര് ആക്ഷേപഹാസ്യ രൂപത്തിൽ വാർത്ത തലക ്കെട്ടിന് ഉപയോഗിച്ചത് ഉത്കണ്ഠജനകമാണെന്ന് പി.സി.ഐ ചെയർമാൻ ജസ്റ്റിസ് ചന്ദ്രമൗലി കുമാർ പ്രസാദ് എഡിറ്റർക്കയച്ച നോട്ടീസിൽ പറയുന്നു.
ഈ മാസം 17ന് പുറത്തിറങ്ങിയ പത്രത്തിെൻറ ഒന്നാംപേജിലെ മുഖ്യവാർത്ത തലക്കെട്ടിനെതിരെയാണ് സ്വമേധയാ നടപടി. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതായിരുന്നു വാർത്ത.
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ‘‘Kovind, not Covid, did it’’.(കോവിന്ദാണ്, കോവിഡ് അല്ല അത് ചെയ്തത്) എന്നായിരുന്നു തലക്കെട്ട്. ഇതു പ്രഥമ പൗരനെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നും നോട്ടീസിൽ ആരോപിച്ചു.
Press Council of India takes suo motu cognizance of the headline of Telegraph newspaper projecting the President of India in satirical manner. A show cause notice has been issued to Telegraph for alleged violation of journalistic conduct. pic.twitter.com/gjSNHfz1dy
— The Leaflet (@TheLeaflet_in) March 18, 2020
‘‘വിരമിച്ച് ഏതാനും മാസങ്ങൾ കഴിയുേമ്പാേഴക്കും മുൻ ചീഫ് ജസ്റ്റിസ് ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന സംഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല’’ എന്ന് വാർത്തയിലുണ്ടായിരുന്നു. വിധിപറഞ്ഞ കേസുകൾ പരാമർശിച്ച് ‘റഫാൽ-അയോധ്യ ജഡ്ജി ഗൊഗോയി’ എന്നും ഗൊഗോയിയെ അതേ വാർത്തയിൽ വിശേഷിപ്പിച്ചു. 1982 മുതൽ കൊൽക്കത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമാണ് ‘ദ ടെലഗ്രാഫ്’. ആനന്ദബസാർ പത്രിക (എ.ബി.പി) ഗ്രൂപ്പാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.